ഉടുപ്പി സ്വദേശിയായ കാര്‍പ്പന്റര്‍ എടാട്ട് വാഹനാപകടത്തില്‍ മരിച്ചു

പയ്യന്നൂര്‍:ഉടുപ്പി സ്വദേശിയായ കാര്‍പ്പന്റര്‍ എടാട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.മംഗലാപുരം ഉടുപ്പി ബൈന്തൂരിലെ രാമചന്ദ്ര ആചാരി-ബിന്ദുലേഖ ദമ്പതികളുടെ മകന്‍ എം.ആര്‍.രതീഷാണ് (24)മരിച്ചത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ഇന്നലെ രാത്രി ഒമ്പതരയോടെ എഴിലോട് ദേശീയപാതയില്‍ കോളനി സ്‌റ്റോപ്പിന് സമീപമാണ്് അപകടം.അവിവാഹിതനായ ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി എടാട്ട് താമരക്കുളങ്ങരയില്‍ അനുജനും അമ്മയുമൊത്ത് വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിച്ച് കാര്‍പ്പന്റര്‍ തൊഴില്‍ ചെയ്ത് വരികയായിരുന്നു.ആലക്കോട് താമസിക്കുന്ന ജേഷ്ഠസഹോദരന്‍ സുമോദിന്റെ വീട്ടില്‍നിന്നും താമസ സ്ഥലത്തേക്ക് തിരിച്ചു വരുന്നതിനിടയിലാണ് അപകടം.രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ പിന്നാലെവന്ന കാറടിച്ചായിരുന്നു അപകടം.റോഡില്‍ തെറിച്ച് വീണ ഇയാളെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരിയാരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.സഹോദരങ്ങള്‍:രജിത്ത്,രജീഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: