അ​ഴീ​ക്കോ​ട് പു​തു​താ​യി നി​ര്‍​മി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മം

കണ്ണൂർ: അഴീക്കോട് പുതുതായി നിര്‍മിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ അക്രമം. അഴീക്കോട് തെക്ക് ഭാഗം കപ്പിക്കുണ്ട് മിന്നാടന്‍ ബേബിയുടെ വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളുമാണ് ഗൃഹപ്രവേശനത്തിന്‍റെ തലേദിവസം രാത്രി ഒരു സംഘം തകർത്തത്. വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാപ്പിക്കുണ്ട് കെ.പി. പ്രഭാകരന്‍റെ വീടിന്‍റെ ജനൽചില്ലുകളും അടിച്ചുതകർത്തതായി പറയുന്നു. ഗൃഹപ്രവേശനം നടക്കുന്ന വീട്ടിൽ ഉണ്ടായിരുന്ന ആരംഭന്‍ സുഗേഷ്, വട്ടക്കണ്ടിയിലെ സതീശന്‍, ഷൈജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെ ഒരു പറ്റം സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും മദ്യപിച്ച് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. അക്രമവിവരം അറിയച്ചതിനെത്തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമകാരികളായ സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: