ചരിത്രത്തിൽ ഇന്ന്: ജനുവരി 21

1720.. സ്വീഡനും പ്രഷ്യയും സ്റ്റോക്ക് ഹോം ഉടമ്പടി ഒപ്പുവച്ചു..

1789- ആദ്യ അമേരിക്കൻ നോവൽ W H Brownies ന്റെ Power of sympothy പ്രസിദ്ധീകരിച്ചു..

1899- പ്രമുഖ കാർ നിർമാതാക്കളായ ഓപ്പൽ ആദ്യ കാർ വിപണിയിലിറക്കി..

1911- മോണ്ടോ കാർലോ കാർ റാലി ആദ്യമായി നടന്നു. 23 കാറുകൾ പങ്കെടുത്തു.

1925- അൽബേനിയ റിപ്പബ്ലിക്കായി..

1952- ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.. കോൺഗ്രസിന് ഭൂരിപക്ഷം..

1972.. മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ നിലവിൽ വന്നു…

1980- മോസ്കോ ഒളിമ്പിക്സ് പാശ്ചാത്യ രാജ്യങ്ങൾ ബഹിഷ്കരിക്കുമെന്ന് യു എസ് പ്രസിഡണ്ട് ജിമ്മി കാർട്ടറുടെ പ്രഖ്യാപനം..

1998- ചരിത്രത്തിലാദ്യ മായി ഒരു പോപ്പ് ക്യൂബ സന്ദർശിച്ചു. ജോൺ പോൾ രണ്ടാമനാണ് ആദ്യമായി ക്യൂബ സന്ദർശിച്ചത്..

2015 HRlDAY (Heritage City devolopment and augumentation Yojana) പദ്ധതി ആരംഭിച്ചു..

ജനനം

1908- ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ.. (ജനന തീയതി സംബന്ധിച്ച് സ്ഥിരികരണമില്ല, വ്യത്യസ്ത തീയ്യതികളും വർഷങ്ങളും പറയുന്നുണ്ട് )

1924- പ്രൊഫ.. മധു ദന്താവാതെ.. സോഷ്യലിസ്റ്റ് നേതാവ് – പ്രഥമ കോൺഗ്രസിതര കേന്ദ്ര മന്ത്രിസഭയായ മൊറാർജി മന്ത്രിസഭയിലെ റെയിൽവേ മന്ത്രി..

1925- ടി സാമുവൽ – പോക്കറ്റ് കാർട്ടൂണുകളുടെ പിതാവ് …

1935.. ജി, അരവിന്ദൻ.. സമാന്തര സിനിമ ലോകത്തെ ഉജ്വല പ്രതിഭ.. കാർട്ടൂണിസ്റ്റ്, ചെറിയ ലോകവും വലിയ മനുഷ്യരും കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവ്.. ഉത്തരായണം എന്ന ആദ്യ സിനിമ മുതൽ മലയാളത്തിൽ സമാന്തരസിനിമാ തരംഗം സൃഷ്ടിച്ച പ്രതിഭ.

1943- പ്രതിഭാറായ്.. ഒറിയ സാഹിത്യകാരി.. മൂർത്തി ദേവി, പത്മശ്രീ, 2011 ലെ ജ്ഞാനപീഠം അവാർഡുകളുടെ ജേതാവ്..

ചരമം

1892.. ജോൺ ആദംസ്.. നെപ്റ്റ്യൂൺ കണ്ടെത്തിയ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ..

1924- വ്ലാഡിമിർ ലെനിൻ.. ആധുനിക സോവിയറ്റ് യുനിയൻ സ്ഥാപകൻ..

1945.. റാഷ് ബിഹാരി ബോസ് ‘. INA പോരാളി.Master of dis guise എന്നറിയപ്പെട്ടു..

1950- എറിക്ക് ആർതർ ബ്ലയർ എന്നജോർജ് ഓർവൻ.. 1984, Animal farm… തുടങ്ങിയ കൃതികൾ രചിച്ചു… വല്യേട്ടൻ, ശീതയുദ്ധം തുടങ്ങിയ ശൈലികളുടെ ഉപജ്ഞാതാവ്,,….

2007- എൻ. സുന്ദരം നാടാർ.. മുൻ മന്ത്രി., മുൻ ഡപ്യൂട്ടി സ്പീക്കർ.

2014… കല്ലറ കൊട്ടാരത്തിൽ കുഞ്ഞപ്പനായർ എന്ന കെ.കെ. നായർ. കണ്ണുർ സ്വദേശി, മണിപ്പലിൽ വളർന്നു.. മലയാളം – കന്നഡ വിവർത്തന ശാഖകളിൽ അദ്വിതിയൻ.. കയർ, ദേശത്തിന്റെ കഥ തുടങ്ങിയവ തർജമ ചെയ്തു..

2016- ഡി ശ്രീമാൻ നമ്പൂതിരി.. ബാലസാഹിത്യകാരൻ..

2016- മൃണാളിനി സാരാഭായ് . പ്രശസ്ത നർത്തകി.. ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ പത്നി..

(എആർ.ജിതേന്ദ്രൻ,, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: