വാഹനാപകടത്തിൽ പരിക്കേറ്റ നേഴ്സിങ്‌ അസിസ്റ്റന്റ് മരണപെട്ടു

ന്യൂ മാഹി: കുറിച്ചിയിൽ ഈയ്യത്തുംങ്കാട് സഫ്ദർ ഹാശ്മി കലാ കായിക കേന്ദ്രത്തിന് സമീപം “ഇവാനിയ ” യിൽ തലശ്ശേരി ഗവർമെന്റ് ആശുപത്രിയിലെ നേഴ്സിങ്‌ അസിസ്റ്റന്റ് ഷീബ സ്റ്റാൻലി (45) യാണ് മരണപ്പെട്ടത് ശനിയാഴ്ച ഉച്ചക്ക് 3 മണിയോടെ തോട്ടട കുറുവ റോഡിൽ വെച്ച് ബൈക്കിന്റെ പുറകിൽ സഞ്ചരിക്കുപ്പോൾ തെറിച്ച് വീഴുകയാണ് ഉണ്ടായത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച വൈകുന്നേരം മരണപ്പെട്ടു

അച്ഛൻ പരേതനായ സ്റ്റാൻലി ഹെന്റി , അമ്മ ലീന സ്റ്റാൻലി. ഭർത്താവ് പരേതനായ സാജൻ ലോറൻസ്. മക്കൾ ഷരോൺ (ഇന്ത്യൻ മിലറ്ററി), ഷാലു, മരുമകൻ ഷാജി.കെ.എം, സഹോദരങ്ങൾ ഡിക്സൺ സ്റ്റാൻലി, ശരൽ മറിയ (ഷീജ ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ചാലിൽ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: