കൂത്ത്പറമ്പിൽ മർദ്ദനമേറ്റ അംഗപരിമിതന്റെ പരാതിയിൽ പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ  കണ്ണൂർ കൂത്ത്പറമ്പിൽ ക്രൂരമർദ്ദനമേറ്റ അംഗപരിമിതന്റെ പരാതിയിൽ പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. മാനന്തേരി സ്വദേശിയായ സ്വാലിഹിനാണ്  ആഹ്ലാദപ്രകടനത്തിനിടെ ഇരുമ്പു വടികൊണ്ടുള്ള മർദനമേറ്റത്.  തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വൈകിട്ട് മാനത്തേരി വണ്ണാത്തിമൂല സ്വദേശിയായ സ്വാലിഹിന്റെ ബൈക്ക് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സിപിഎം പ്രചാരണ ബോർഡ് നശിപ്പിച്ചെന്നു ആരോപിച്ചായിരുന്നു ഇരുമ്പു വടി കൊണ്ടുള്ള ആക്രമണമെന്ന് സ്വാലിഹ് പറഞ്ഞു. കാലിനും പുറത്തും ഇരുമ്പു വടി കൊണ്ട് അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി.

പ്രചാരണ ബോർഡ് താൻ നശിപ്പിച്ചിട്ടില്ലെന്നും ഒരു പാർട്ടിയുടെയും പ്രവർത്തകനല്ല എന്നുമാണ് സ്വാലിഹ് പറയുന്നത്. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ മൂന്നു ദിവസമായി ചികിത്സയിൽ കഴിയുകയാണ് സ്വാലിഹ്. മൂന്നു ദിവസത്തിനിടെ സിപിഎം പ്രവർത്തകരുടെ അക്രമണത്തിനിരയായി അറുപതിലധികം പേർ ഇന്ദിരാഗാന്ധിയിൽ ഹകരണ ആശുപത്രിയിൽ മാത്രം ചികിൽസ തേടിയതായി കോൺഗ്രസ് ആരോപിക്കുന്നു. സ്വാലിഹിന്റെ പരാതിയിൽ മൂന്നാം ദിവസമാണ് പൊലീസ് മൊഴിയെടുത്തു കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വിശദീകരണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: