പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്ബോള്‍ രാജ്യത്തെ സാമ്ബത്തിക മുന്നേറ്റങ്ങളെ കുറിച്ചും വിദേശ നിക്ഷേപങ്ങളെ കുറിച്ച്‌ വാചാലനായി പ്രധാന മന്ത്രി നരേന്ദ്ര മോദി

വിവാദ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്ബോള്‍ രാജ്യത്തെ സാമ്ബത്തിക മുന്നേറ്റങ്ങളെ കുറിച്ചും വിദേശ നിക്ഷേപങ്ങളെ കുറിച്ച്‌ വാചാലനായി പ്രധാന മന്ത്രി നരേന്ദ്ര മോദി. മാറ്റങ്ങള്‍ നടപ്പാക്കുമ്ബോള്‍ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വ്യവസായികളുടെ സംഘടനയായ അസോസിയേറ്റഡ് ചേമ്ബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാറ്റങ്ങള്‍ നടപ്പാക്കുമ്ബോള്‍ എതിര്‍പ്പ് നേരിടേണ്ടി വരും. കുറേ ആരോപണങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവരും. എന്നാല്‍ താന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ നല്ല ഭാവിയുടെ ഏജന്റാണ്. തകര്‍ന്നു കിടന്ന രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവകാശപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: