പ്രതിഷേധം ആളിക്കത്തുമ്പോൾ ഡൽഹിയിൽ റോസാപ്പൂ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമാകെ വ്യാപിക്കുന്നതിനിടെ, ഡല്‍ഹി പൊലീസിന് മുന്നില്‍ പൂക്കളേന്തി മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി വിദ്യാര്‍ഥികള്‍ നീട്ടിയ പൂക്കള്‍ പൊലീസ് ഹൃദയപൂര്‍വം വാങ്ങുകയും ചെയ്തു.’എന്റെ അച്ഛന്‍ കരുതുന്നത് ഞാന്‍ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ലല്ലോ ഞാന്‍ ചരിത്രമുണ്ടാക്കുന്നതിന്റെ തിരക്കിലാണെന്ന്’- കയ്യിലെ പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതി മറുകയ്യില്‍ റോസാപ്പൂവ് ഡല്‍ഹി പൊലീസുകാരനെ നേരെ നീട്ടുന്ന പെണ്‍കുട്ടിയുടെ ചിത്രം വ്യാഴാഴ്ച സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.അതിനിടെ, സുരജ്മല്‍ സ്റ്റേഡിയത്തില്‍ തടഞ്ഞു വച്ച പ്രക്ഷോഭകര്‍ക്ക് പഴവും മറ്റ് ലഘുഭക്ഷണവും നല്‍കുന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പുറത്തു വന്നു. ജന്തര്‍ മന്തറില്‍ പാട്ട് പാടിയും നൃത്തം ചെയ്തും യുവാക്കള്‍ വൈകുന്നേരം വരെയും സമരം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: