ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം, ഡോഗ് സ്‌ക്വാഡ് എന്നിവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി

ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മദ്യ -മയക്കുമരുന്ന് കടത്ത് കണ്ടുപിടിക്കുന്നതിനായി കണ്ണൂർ എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. പി. കെ. സുരേഷിന്റെ നിർദേശപ്രകാരം കണ്ണൂർ എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം, ഡോഗ് സ്‌ക്വാഡ് എന്നിവർ ചേർന്നുള്ള കംബൈൻഡ് റെയ്ഡ് നടത്തി. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ RPF, റെയിൽവേ പോലീസ് എന്നിവർ പങ്കെടുത്തു. പരിശോധനയ്ക്കു കണ്ണൂർ EE&ANSS സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. പി. കെ. സതീഷ് കുമാർ, RPF എസ്. ഐ ശ്രീ. എ. പി. ദീപക്, റെയിൽവേ പോലീസ് എസ്. ഐ. ശ്രീ സുരേന്ദ്രൻ കല്യാട്,ഡോഗ് സ്‌ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ. കെ.എസ്. സാബു, ശ്രീ. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. പരിശോധനയ്ക്കായി മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം സിദ്ധിച്ച ലാബ്രഡോർ ഇനത്തിൽപ്പെട്ട ‘ഫ്രിഡ’ എന്ന പോലീസ് നായയുടെ സേവനം ഉപയോഗിച്ചു. 12601 നമ്പർ ചെന്നൈ -മാംഗ്ലൂർ മെയിൽ, 16605 നമ്പർ മാംഗ്ലൂർ -നഗർകോവിൽ ഏറനാട് എക്സ്പ്രസ്സ്‌, 16527 നമ്പർ യെശ്വന്ത്പുർ -കണ്ണൂർ എക്സ്പ്രസ്സ്‌, 16511നമ്പർ ബാംഗ്ലൂർ -കണ്ണൂർ എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകൾ പരിശോധിച്ചു. കൂടാതെ കണ്ണൂർ റെയിൽവേ പാർസൽ റൂം, ന്യൂ ബസ് സ്റ്റാൻഡ് ക്ലോക്ക് റൂം, SRD ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റെഡ് , ബ്ലൂ ഡാർട് DHL, കേരള റോഡ് വേസ്, ഡെയിലി എക്സ്പ്രസ്സ്‌, ശ്രീ ബാലാജി ട്രാൻസ്‌പോർട്ട് ലൈൻസ്, APS(ആലപ്പി പാർസൽ സർവീസ് ) പാർസൽ സർവീസുകളുടെ ഗോഡൗണുകൾ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ യാതൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. പരിശോധനയിൽ കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌. ടി, ഷിബു വി. കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ പങ്കജാക്ഷൻ. സി, ശ്രീകുമാർ.വി. പി, രതീഷ്.സി. പി, വനിത സിവിൽ എക്സ്സൈസ് ഓഫീസറായ ജെസ്‌ന.പി.ക്ലമന്റ്, ഡ്രൈവർ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: