പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു.

പയ്യന്നൂര്‍:പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്കുയര്‍ത്താന്‍ കര്‍മ്മ പദ്ധതികളാകുന്നു. ഇതിന് മുന്നോടിയായി ആരോഗ്യ വകുപ്പധികൃതര്‍ ഇന്ന് രാവിലെ ആശുപത്രി സന്ദർശിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹിറ്റ്സ് പ്രതിനിധികൾ സന്ദർശനം നടത്തിയത്. സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പയ്യന്നൂരില്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച സംസ്ഥാന തല പരിശോധക സംഘം വിലയിരുത്തിയിരുന്നു..ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് അടുത്ത ആറ്മാസങ്ങള്‍ക്കുള്ളില്‍ ദേശീയ നിലവാരത്തിലേക്ക് ആശുപത്രിയെ ഉയര്‍ത്താനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നത്.
ആശുപത്രിയെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള നടപടികളളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.60 കോടി രൂപ ചെലവില്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് ഹിറ്റ്സ് പ്രതിനിധികളായ ഡിജിഎം വി.കെ.രാഖി, ഡിഎം കൃഷ്ണശ്രീ, എപിഇ സി.പി. സൂരജ് എന്നിവരടങ്ങിയ സംഘം എത്തിയത്. സി. കൃഷ്ണൻ എം എൽ എ, നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ സജ്ജിവൻ, ഡോ.സുനിത എന്നിവർ പരിശോധക സംഘവുമായി ചർച്ച നടത്തി. കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനായുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്. തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.വിദേശങ്ങളിലെ വന്‍കിട ആശുപത്രികളിലെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: