അഴീക്കോട് സെൻട്രൽ എൽ പി സ്‌കൂളിൽ മിനി പാർക്ക് ഉദ്ഘാടനം ചെയ്തു

പൂർവ വിദ്യാർത്ഥികളുമായി സഹകരിച്ചു കൊണ്ട് അഴീക്കോട് സെൻട്രൽ എൽ പി സ്‌കൂളിൽ സ്ഥാപിച്ച മിനി പാർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ കുഞ്ഞംസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ കെ സിതാര സ്വാഗതം പറഞ്ഞു. രാഗേഷ് കെ, പി ധർമൻ, ചന്ദ്രൻ മാസ്റ്റർ, ടി എം മോഹനൻ, ജയാനന്ദൻ, സരോജിനി, ഷബാബ് എന്നിവർ ആശംസ അർപ്പിച്ചു. വത്സമ്മ മാത്യു നന്ദി പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളിൽ എൽ കെ ജി ക്‌ളാസ്സുകളും ഒന്നാം തരത്തിൽ ഇംഗ്ലീഷ് മീഡിയം ക്‌ളാസ്സുകളും ഉണ്ടാകുമെന്ന് മാനേജ്‌മന്റ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: