മാധ്യമപ്രവർത്തകന്റെ വീട്ടിലെ കവർച്ച പ്രതിയുമായി അന്വേഷണസംഘം ഇന്ന് കണ്ണൂരിൽ.

മാധ്യമപ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിയുമായി അന്വേഷണസംഘം ഇന്ന് കണ്ണൂരിലെത്തും. ന്യൂ ഡൽഹി സീമാപുരിയിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയായ പ്രതിയെ കഴിഞ്ഞദിവസം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത് . രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പൊലീസ് ഡൽഹിയിലെത്തിയത് ഡൽഹി സീമാപുരിയിൽ ഉണ്ടെന്ന് സൂചനയുടെ അടിസ്ഥാനത്തിൽ സംഘം അവിടെ എത്തിയെങ്കിലും പ്രതി ട്രെയിനിൽ ഹൗറയിലേക്ക് തിരിച്ചിരുന്ന്നു.തുടർന്ന് ട്രെയിനിൽ കയറിയാണ് പ്രതിയെ അന്വേഷണസംഘം കണ്ടെത്തി പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശികളാണ് കവർച്ച നടത്തിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു തുടർന്ന് ഡൽഹി അടക്കമുള്ള ഇതര സംസ്ഥാന പൊലീസ് സ്റ്റേഷനുകളുടെ സഹായങ്ങളും അന്വേഷണസംഘം തേടിയിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി തവണ അന്വേഷണ സംഘം ഡൽഹിയിൽ പോയിരുന്നു .സെപ്റ്റംബർ ആറിന് പുലർച്ചയാണ് മുഖംമൂടി അണിഞ്ഞ കവർച്ച സംഘം മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും കെട്ടിയിട്ടു കവർച്ച നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: