ചരിത്രത്തിൽ ഇന്ന്: ഡിസംബർ 20

ഇന്ന് അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം..

World gameട day

1699- റഷ്യൻ സാർ പീറ്റർ ദ ഗ്രെയിറ്റ് റഷ്യൻ പുതു വർഷം സെപ്തംബർ 1 ൽ നിന്നും ജനുവരി 1 ലേക്ക് മാറ്റി…

1820- 21നും 50 നുമിടയിലുള്ള അവിവാഹിതരായ പുരുഷൻമാർക്ക് ഒരു ഡോളർ അവിവാഹിത നികുതി മിസിസിപ്പി സർക്കാർ നടപ്പിലാക്കി…

1879- തോമസ് ആൽവാ എഡിസൺ incandacent eleetric lamp കണ്ടു പിടിച്ചു,….

1917.. സോവിയറ്റ് രഹസ്യ പോലീസായ ചെക പ്രവർത്തനമാരംഭിച്ചു..

1947- തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബര (12 -11- 1936) ത്തിന് ചുവട് പിടിച്ചു കൊണ്ട് കൊച്ചിയിലും

ക്ഷേത്രപ്രവേശന വിളംബരം നടത്തി…

1960… National liberation front of Vietnam സ്ഥാപിതമായി..

1963- സശസ്ത്ര സീമാ ബെൽ സ്ഥാപിതമായി..

1973- മാഡ്രിഡ്രിൽ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി Carrero Blanco വധിക്കപ്പെട്ടു…

1989- operation just cause എന്നറിയപ്പെടുന്ന പാനമയിലെ മനുവൽ നൊറീഗക്കെതിരായ സൈനിക നീക്കം അമേരിക്ക തുടങ്ങി..

1999- പോർട്ടുഗീസുകാർ മക്കാവുവിന്റെ നിയന്ത്രണം ചൈനക്ക് കൈമാറി..

2007- 81 വയസ്സ് 7 മാസം 29 ദിവസം എന്ന വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് ഭേദിച്ച് എലിസബത്ത് രാജ്ഞി ഏറ്റവും പ്രായം കൂടിയ രാജ്ഞിയായി..

2012 – നരേന്ദ്ര മോദി ഗുജറാത്തിൽ ഹാട്രിക്ക് വിജയം പൂർത്തിയാക്കി..

ജനനം.

1850- ശിവനാരായൺ അഗ്നിഹോത്രി.. ബ്രഹ്മ സമാജം വിട്ട് ദേവ സമാജം സ്ഥാപിച്ച വ്യക്തി..

1909- വക്കം മജിദ് .. സ്വാതന്ത്യ സമര സേനാനി. തിരു കൊച്ചി സഭാംഗം..

1931- ഒ.ഭരതൻ , മുൻ MLA & MP കണ്ണൂർ സ്വദേശി, CPI (M ) നേതാവ്…

1940- യാമിനി കൃഷ്ണമൂർത്തി.. നർത്തകി…

1980- K M ബിനു.. ഒളിമ്പ്യൻ അത്ലറ്റ്, ഒളിമ്പ്യൻ K M ബീനാ മോളുടെ സഹോദരൻ..

ചരമം

1968- ചൊവ്വര പരമേശ്വരൻ. സ്വാതന്ത്ര്യ സമര സേനാനി. ,ചൊവ്വര ഗാന്ധി എന്ന് അപരനാമം. മാതൃഭൂമി ലേകഖൻ,,,

1969- R S സുബ്ബലക്ഷ്മി അമ്മാൾ… 11മത് വയസ്സിൽ വിധവയായ കന്യക… ബ്രാഹ്മണ വിധവകളുടെ വിദ്യഭ്യാസ സമത്വത്തിന് പ്രാമുഖ്യം നൽകി.. മദ്രാസ് പ്രവിശ്യയിൽ ബിരുദം നേടിയ ആദ്യ ഹിന്ദു വനിത..

2011.. ബൈരപ്പ ഭരദ്വാജ്.. 1948ലെ ഒളിമ്പ്യൻ ഫുട്ബാളർ.. Sixer Footer എന്ന് അപരനാമം..

2014- സാജൻ പിറവം – മിമിക്രി – സിനിമ (അത്ഭുത ദ്വീപ്) താരം.. ‘

2016- ജഗന്നാഥ വർമ്മ- മലയാള സിനിമാ നടൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഫോട്ടോ കടപ്പാട്…. നൈനേഷ് കുമാർ- മുതുകുറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: