പിക്കപ്പ് വാൻ മറിഞ്ഞ് റോഡിലാകെ ചായം; അഗ്നിരക്ഷാസേനയെത്തി കഴുകി നീക്കി

ആലക്കോട് റോഡിൽ ഒടുവള്ളിതട്ട് വളവിൽ അങ്കമാലിയിൽ നിന്നും പെയിന്റുമായി ആലക്കോട് കൂടപ്രത്തേക്ക് വന്ന പിക്കപ്പ് വാൻ മറിഞ്ഞ് പെയിന്റ് റോഡിലേക്ക് പരന്നുള്ള അപകടാവസ്ഥ തളിപ്പറമ്പിൽ നിന്നും ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ Kv സഹദേവന്റെ നേത്യത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന ശക്തിയായി വെള്ളം പമ്പ് ചെയ്ത് പെയിന്റ് റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗത തടസ്സം ഒഴിവാക്കി. ഇരുചക്ര വാഹനത്തെ യാത്ര കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതായി പറയുന്നു. ഡ്രൈവർക്ക് നിസ്സാരമായ പരിക്കുണ്ട്. സേനാംഗങ്ങളായ ഷജിൽ കുമാർ M , ബിജു.K, വിപിൻ P, സുഗതൻ PK എന്നിവരും ഉണ്ടായിരുന്നു.