കണ്ണൂർ എളയാവൂരിൽ 6 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂര്‍: എളയാവൂരില്‍ ആറ് കിലോ കഞ്ചാവുമായി മുണ്ടയാട്, കല്ല്യാശ്ശേരി സ്വദേശികളായ യുവാക്കള്‍ പിടിയില്‍. എളയാവൂര്‍ ശ്രീ ഭരത ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എളയാവൂര്‍ മുണ്ടയാട് സ്വദേശി രഞ്ജിത്ത്(26), കല്യാശ്ശേരി യു പി സ്‌കൂളിന് സമീപം താമസിക്കുന്ന കാക്കാട്ട് വളപ്പില്‍ മുഹമ്മദ് ഷാനിഫ്(32) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്നും കെഎല്‍47ജി
8372 കാറില്‍ നിന്നുമായി 6.185 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂര്‍ ടൗണ്‍ ഭാഗത്തു മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു. നേരത്തെയും ഇവര്‍ക്കെതിരേ നിരവധി മയക്കു മരുന്ന് കേസുകളുണ്ട്. രഞ്ജിത്ത് തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എം.ഡി.എം.എ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിലെ പ്രതിയണ്. മുഹമ്മദ് ഷാനിദ് കാപ്പ പ്രകാരം നാട് നടത്തപ്പെട്ട പ്രതിയാണ്. എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ് വരവേയാണ് പ്രതി പിടിയിലായത്. വാഹനവും തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാത്യു കെ ഡി, പ്രിവന്റീവ് ഓഫീസര്‍ ബിജു സി കെ, പ്രിവന്റ്‌റീവ് ഓഫീസര്‍(ഗ്രേഡ്) ദിനേശന്‍ പി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിഷാദ് സി എച്ച്, രജിത്ത് കുമാര്‍ എന്‍,സജിത്ത് എം, ഗണേഷ് ബാബു, ഷൈമ കെ വി , സീനിയര്‍ എക്‌സ്സൈസ് െ്രെഡവര്‍ അജിത്ത് സി എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.