മുഖ്യമന്ത്രിയുടെ നവകേരളയാത്ര: കണ്ണൂരിൽ കെ എസ് യു യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ

കണ്ണൂർ പഴയങ്ങാടിയിൽ വച്ച് കെ എസ് യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ, KSU നിയോജക മണ്ഡലം പ്രസിഡന്റ് റാഹിബ്, KSU ബ്ലോക്ക് ജനറൽ സെക്രട്ടറി മുബാസ്, ബ്ലോക്ക്ജനറൽ സെക്രട്ടറി അ൪ഷാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.