ബാഗ് ചതിച്ചു മോഷ്ടാവ് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

പയ്യന്നൂര്‍: പയ്യന്നൂരിലെ മൊബൈല്‍ കട കുത്തിതുറന്ന് ഫോണുകൾ ബേഗിൽ കടത്തികൊണ്ടു പോകാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ ബാഗ് ചതിച്ചു.തൊണ്ടിമുതലിൽ ഭൂരിഭാഗവും ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. മോഷണസാധനങ്ങൾ അമിതമായി എയർ ബാഗിൽ കുത്തിനിറക്കുന്നതിനിടെ ബാഗിൻ്റെ സിബ്ബ് പൊട്ടിയതാണ് മോഷ്ടാവിനെ കുഴക്കിയത്.പിന്നീട് മേശ കുത്തിപൊളിച്ചാണ് 60,000 രൂപ കവർന്നത്. ബേഗിൽ ഒതുങ്ങിയ സാധനങ്ങളുമായി പിന്നീട് മോഷ്ടാവ് കടന്നു കളയുകയായിരുന്നു. ബേഗിൻ്റെ പൊട്ടിയസിബ് കടയിൽ നിന്ന് പിന്നീട് കണ്ടെത്തി.ഈ ദൃശ്യങ്ങളെല്ലാം സ്ഥാനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗ്ലൗസും മാസ്കും കെട്ടിടത്തിൻ്റെ സ്റ്റേർ കെയിസിൽ നിന്നും പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 9.30 മണി മുതൽ മോഷ്ടാവ് കെട്ടിടത്തിന് മുകളിൽ എത്തിയ ദൃശ്യവും ലഭിച്ചിരുന്നു. ഇയാൾക്ക്ഒരു കൈക്ക് സ്വാധീന കുറവും ദൃശ്യങ്ങളിൽ പ്രകടമാകുന്നുണ്ട്. മുഖം തുണി മൂടി മറച്ച്ടോർച്ച് വെളിച്ചത്തിൽ ആണ് കടയുടെ ഷട്ടറിൻ്റെ പൂട്ട് മുറിച്ചുമാറ്റിയതും നിരീക്ഷണ കാമറ ദൃശ്യത്തിൽ വ്യക്തമാകുന്നുണ്ട്. പരാതിയിൽ കേസെടുത്ത പോലീസ് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്വകാഡിൻെറയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിൻ്റെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി ടി. പി.കെ.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.