മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്

0

കണ്ണൂര്‍: സര്‍ക്കാരിന്റെ നവകേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലുമാണ് പ്രചരണ ബോര്‍ഡില്‍ നിന്ന് പുറത്തായത്. ബോര്‍ഡ് അച്ചടിച്ചവര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തില്‍ എംഎല്‍എയുടെ ഓഫീസ് വിശദീകരണം നല്‍കിയത്.

മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. അതിനാല്‍ തന്നെ പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മന്ത്രിമാരുടെ ചിത്രം ഒഴിവാക്കി നൂറിലധികം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സംഘാടക സമിതി സ്ഥാപിച്ചത്. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെത്തി. പയ്യന്നൂര്‍ മണ്ഡലത്തിലാണ് കണ്ണൂരിലെ ആദ്യ സ്വീകരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d