ചന്ദനമരംമോഷണം ഒരാൾ കൂടി അറസ്റ്റിൽ

ചക്കരക്കൽ. വീട്ടുപറമ്പിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് പേര്യ കാപ്പാട്ടുമല സ്വദേശി പുതുപറമ്പിൽ ഹൗസിൽ പി.എസ്.ഷാജഹാനെ (42)യാണ് എസ്.ഐ.എം.സി.പവനൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്,
സിവിൽ പോലീസ് ഓഫീസർ സിജിൽ, ഡ്രൈവർ അർജുൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.വാരത്ത് നിന്നും വീട്ടുപറമ്പിലെചന്ദനമരം മുറിച്ചുകടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മാലൂരിൽ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.