ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

0

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനി ടെ യുവാവ് മുങ്ങിമരിച്ചു. പിലാത്തറ അറത്തി പ്പറമ്പിലെ പി.പി. സനൽ കുമാർ (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.10-ഓടെ പയ്യന്നൂർ സു ബ്രഹ്മണ്യസ്വാമി ക്ഷേത്ര ക്കുളത്തിലാണ് അപകടം.

കരിവെള്ളൂർ ഓണക്കുന്നിൽ സ്വകാര്യ സ്ഥാ പനത്തിലെ ജീവനക്കാരനായ സനൽകുമാർ സു ഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ കുള ത്തിന്റെ ആഴമുള്ള മധ്യ ഭാഗത്തെത്തിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു.

വിവരമറിഞ്ഞെത്തി യ സ്റ്റേഷൻ ഓഫീസർ പ്രഭാകരന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേന വെള്ളത്തിനടിയിൽനിന്ന് കണ്ടെത്തിയ പ്പോഴേക്കും അവശനിലയിലായിരുന്നു. ഉടൻ ക ണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അറത്തിപ്പറമ്പില സുരേശന്റെയും രമണിയുടെയും മകനാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d