അഴീക്കോട്ട് രണ്ടുപേർക്ക് നായയുടെ കടിയേറ്റു

അഴീക്കോട് : അഴീക്കോട്ട് വീണ്ടും ഒരു കുട്ടിയടക്കം രണ്ടുപേർക്ക് നായയുടെ കടിയേറ്റു. പാലോട്ട് കാവിന് സമീപം മുക്രി ജിനൻ (42), പി. ആദിത്യൻ (അഞ്ച്) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ വഴിനടന്ന് പോകുന്നതിനിടെ നായ കടിക്കുകയായിരുന്നു. ഇവർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഒരാളെ നായ കടിച്ച് മുഖത്തും കാലിനും ഗരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.