മുസ്ലിം ലീഗ് തദ്ദേശീയം റീജണൽ അസംബ്ലി

കണ്ണൂർ:ജനപ്രതിനിധികളുടെഅധികാരങ്ങൾ,ചുമതലകൾ, പദ്ധതി ആസൂത്രണം, നിർവ്വഹണം, സാമൂഹ്യ ഇടപെടലുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് പാർട്ടീ ജനപ്രതിനിധികൾക്കും നേതാക്കൾക്കും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ചു വരുന്ന റീജണൽ അസംബ്ലിയുടെ
അഞ്ചാമത് സെഷൻ പഴയങ്ങാടി വേങ്ങര മാടായിസഹകരണബേങ്ക്ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് ജില്ലാട്രഷറർവി.പി. വമ്പൻ ഉൽഘാടനം ചെയ്തു.കല്യാശ്ശേരി, പയ്യന്നൂർ ബ്ലോക്കുകളിലെയും അതിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും പയ്യന്നൂർ നഗരസഭയിലെയും മുസ്ലിം ലീഗ് ജനപ്രതിനിധികൾ പഞ്ചായത്ത് – മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.മുസ്ലിം ലീഗ് ജില്ലാ സിക്രട്ടരി കെ.ടി.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടരി അഡ്വ:അബ്ദുൾ കരീംചേലേരി ആമുഖ ഭാഷണം നടത്തി. അഡ്വ.ഷാഹുൽ ഹമീദ്, മുസതഫകൊടിപ്പൊയിൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ.ലത്തീഫ് ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, എം.പി.എ.റഹീം, മണ്ഡലം നേതാക്കളായഗഫൂർ മാട്ടൂൽ,കെ.കെ.അഷ്റഫ് ,സി.കെ.മൂസക്കൂഞ്ഞി ഹാജി എന്നിവർ സംബന്ധിച്ചു. കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.കെ.പി.സക്കരിയ സ്വാഗതവും പയ്യന്നൂർ മണ്ഡലംപ്രസിഡണ്ട് എസ്.എ.ഷുക്കൂർ ഹാജി നന്ദിയും പറഞ്ഞു. റീജണൽ അസംബ്ലിയുടെ ആറാം സെഷൻ 27 ന് തളിപ്പറമ്പിൽ നടക്കും.

ഫോട്ടോ അടിക്കുറിപ്പ്: മുസ്ലിം ലീഗ് തദ്ദേശീയം റീജണൽ അസംബ്ലി അഞ്ചാമത് സെഷൻ പഴയങ്ങാടി മാടായിയിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ വി.പി. വമ്പൻ ഉൽഘാടനം ചെയ്യുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: