വിദേശമദ്യവും ചാരായവും പിടികൂടി

ശ്രീകണ്ഠാപുരം. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായവും വിദേശമദ്യവും പിടി കൂടി.ശ്രീകണ്ഠാപുരം ടൗണിൽ വെച്ച് ഏഴ് കുപ്പി മദ്യവുമായി വേളായി സ്വദേശി നെൽസൺ തോമസിനെ (36)യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.പി.വിജയനും സംഘവും പിടികൂടിയത്..അതേ സമയം പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ഭാഗത്ത് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ അഞ്ച് ലിറ്റർ ചാരായം കണ്ടെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: