ചീട്ടുകളി പോലീസ് പിടികൂടി


ആലക്കോട്. ബസ് സ്റ്റാൻ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചീട്ടുകളിസ്ഥലത്തെത്തിയ പോലീസ് രണ്ടു പേരെ പിടികൂടി.കരുവഞ്ചാൽ വെള്ളാട് സ്വദേശി ലിൻസി (29) ,കരുവഞ്ചാലിലെ അനൂപ് (32) എന്നിവരെയാണ് ആലക്കോട് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 6.20 ഓടെയാണ് ചീട്ടുകളിക്കിടെ ഇരുവരും പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1700 രൂപയും പോലീസ് കണ്ടെടുത്തു.കഴിഞ്ഞ ദിവസം വാടക വീട് കേന്ദ്രീകരിച്ച്ചീട്ടുകളിക്കുകയായിരുന്ന ആറു പേരെ ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറും സംഘവും പിടികൂടിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: