കുട്ടികള്‍ക്ക് ‘കാവലായ് ഒരു കൈത്തിരി’ തെളിയിക്കും
നവംബര്‍ 20 കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനം

കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനാചരണവും ബാലാവകാശ വാരാചരണ സമാപനവും നവംബര്‍ 20 ന് പൊലീസ് മൈതാനിയില്‍ നടക്കും. കുട്ടികളുടെ സുരക്ഷാ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വൈകിട്ട് 6.30 ന് ദീപം തെളിയിക്കും. തുടര്‍ന്ന് സുരക്ഷക്കായി പ്രതിജ്ഞയും ക്യാമ്പയിനും നടക്കും. ചൈല്‍ഡ് ലൈന്‍, ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, എസ് പി സി, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയത്തു തന്നെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എക്‌സൈസ് ഓഫീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍, വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീകള്‍, മാധ്യമ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ്, വീടുകള്‍ എന്നിവിടങ്ങളില്‍ ദീപം തെളിയിച്ച് പ്രചാരണത്തിന്റെ ഭാഗമാകണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: