രാമകൃഷ്ണനും ഫൈസലിനും ദേവസ്യക്കും ചേമ്പർ അവാർഡ്

5 / 100

കണ്ണൂർ : ഈവർഷത്തെ ചേമ്പർ അവാർഡ് 2020 പ്രഖ്യാപിച്ചു . മികച്ച വ്യാപാരിയായി എം വി രാമകൃഷ്ണനേയും ( എമ്മാർ ലിങ്ക് ഫാർമ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ ) വ്യവസായിയായി മുഹമ്മദ് ഫൈസലിനേയും ( ഓസോൺലൈഫ്  പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ ) ആതുരശുശ്രൂഷാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ . കെ ജെദേവസ്യ ( ലൂർദ്ഹോസ്പിറ്റൽ തളിപ്പറമ്പ്) എന്നിവരെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . വിദ്യാഭ്യസരംഗത്ത് മികച്ച വിജയം കൈവരിച്ച ചേമ്പർ മെമ്പർമാരുടെ മക്കളേയുംചടങ്ങിൽ വെച്ച് ആദരിക്കും . 22 ന് ഞായറാഴ്ച 4.30 ന് ചേമ്പർ ഹാളിൽ വെച്ച് മന്ത്രി പി ജയരാജൻ അവാർഡ്വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് കെ.വി നോദ് നാരായണൻ , ഓണററി സിക്രട്ടറി ഹനീഷ് കെ വാണിയംകണ്ടി , പി പി ഷമീം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: