തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം

4 / 100

കണ്ണൂർ :നാമനിര്‍ദ്ദേശ പത്രികകളിന്‍മേലുള്ള തുടര്‍ നടപടികള്‍, പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ, വിതരണ കേന്ദ്രങ്ങള്‍ എന്നിവ സജ്ജീകരിക്കല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകളും വരണാധികാരികളുടെ ഓഫീസുകളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ അവധി അനുവദിക്കരുതെന്നും ജി്ല്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: