ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ നാറാത്ത് പഞ്ചായത്തിൽ എന്‍.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

നാറാത്ത്: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ ഷറഫുദ്ദീന്‍ നാറാത്ത് പഞ്ചായത്തിൽ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ കമ്പിലിലാണ് എന്‍.ഡി.എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷറഫുദ്ദീന്‍ മത്സരിക്കുന്നത്.. നാറാത്തെ അബ്ദുളളക്കുട്ടിയുടെ തറവാട് വീടിനു സമീപം താമസിക്കുന്ന ഷറഫുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുളള കമ്പിൽ വാര്‍ഡില്‍ മത്സരിക്കുന്ന ഇടത്-വലത് ക്യാംപുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, കമ്പിൽ വാർഡിൽ ഇത്തവണ വാശിയേറിയ മത്സരമായിരിക്കും നടക്കുക. എൽ.ഡി.എഫിന്റെ മൊയ്‌തീൻ പി.പിയും, യു.ഡി.എഫിന്റെ സൈഫുദ്ധീൻ നാറാത്തും, എസ്‌.ഡി.പി.ഐയുടെ കെ.കെ അബ്ദുള്ളയുമാണ് ഇവിടെ അങ്കത്തിനിറങ്ങുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: