വിദ്യാഭ്യാസ അറിയിപ്പുകൾ

കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി.  കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടാകും.  പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10 നകം ലഭിക്കണം.  വിശദ വിവരങ്ങള്‍ http://www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9400751874, 6282880280, 9656445010, 8921272179.

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡി യുടെ കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്,      എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 24 നകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. എസ് സി/എസ് ടി/ ഒ ഇ സി കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600 8547005059, 9605228016.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: