ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓണ്‍ലെന്‍ ബുക്കിങ്ങ് സൗകര്യം

ഡിടിപിസിയുടെ കീഴില്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി tpckannur.com എന്ന വെബ്‌സൈറ്റ്   മുഖേന ബുക്ക് ചെയ്യാം. ഓരോ കേന്ദ്രങ്ങളിലും ഒരു മണിക്കൂറില്‍ പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ പരമാവധി എണ്ണം, ഓരോ ടൈം സ്ലോട്ടിലും കാണാവുന്നതാണ്. ബുക്ക് ചെയ്താല്‍ ബുക്കിങ്ങ് നമ്പര്‍ സഹിതം എസ് എം എസ്  ലഭിക്കും.  പ്രവേശന    ടിക്കറ്റിനുള്ള പണം നേരിട്ട് അതത് കേന്ദ്രങ്ങളില്‍ അടക്കണം.  ഓണ്‍ലൈന്‍ ബുക്കിങ്ങിന് പുറമെ നേരിട്ടും ബുക്ക് ചെയ്യാവുന്നതാണ്.

എന്നാല്‍ തിരക്ക് കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായാണ് തുറന്നു വരുന്നത്. നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം.  നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. തുറന്നിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.

ശനി, ഞായര്‍ മറ്റ് പൊതു അവധി ദിനങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ അനുവദിക്കപ്പെട്ടതിലും അധികം സന്ദര്‍ശകര്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അന്നേ    ദിവസങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം പരമാവധി  ഒഴിവാക്കണമെന്നും  പ്രവേശനം ലഭിക്കാതെ മടങ്ങിപോകുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡിടിപിസി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഒരു മണിക്കൂറാണ് ഓരോ കേന്ദ്രത്തിലും ചെലവഴിക്കാന്‍ നിശ്ചയിച്ച സമയപരിധി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: