മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സ്വതന്ത്ര സ്ഥാനാർഥിയായി

ചെറുപുഴ: മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജമീല കോളയത്ത് ചെറുപുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് കൊല്ലാടയിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി. തുടർച്ചയായ 10 വർഷം ഇവിടെനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ കൊല്ലാട ജനറൽ വാർഡായിരുന്നു. ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ചാണ് ജമീല പ്രസിഡന്റായത്. കഴിഞ്ഞ രണ്ടു തവണയും സി.പി.എമ്മാണ് എൽ.ഡി.എഫിനുവേണ്ടി മത്സരിച്ചതെങ്കിൽ ഇത്തവണ ഈ വാർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗമാണ് എൽ.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: