അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ കേസുകളുടെ എണ്ണം 17 ആയി

പയ്യന്നൂർ അമാൻ ഗോൾഡിനെതിരെ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 17 ആയി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രണ്ടു കേസുകളാണ് പയ്യന്നൂർ പോലീസ് രജിസ്റ്റർചെയ്തത്. കുഞ്ഞിമംഗലം തലായിലെ കൊവ്വപ്പുറത്ത് സാലിഹയുടെ പരാതിയിലാണ് പുതിയ കേസ്. അമാൻ ഗോൾഡിൽ 2013 ഫെബ്രുവരി 15-ന് 50.710 ഗ്രാം സ്വർണവും 2017 സെപ്‌റ്റംബർ 19-ന് 1,80,000 രൂപയും നിക്ഷേപിച്ചുവെന്നും ഇത് തിരിച്ചുതരാതെ വഞ്ചിച്ചെന്നുമാണ് പരാതി. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ കെ.പി.കുഞ്ഞാമിനയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്. 2016 ഒക്ടോബർ 19-ന് നിക്ഷേപിച്ച നാലുലക്ഷം രൂപ തിരിച്ചുതരാതെ വഞ്ചിച്ചുവെന്ന ഇവരുടെ പരാതിയിൽ മൊയ്തു ഹാജിക്കെതിരെ കേസെടുത്തിരുന്നു. അമാൻ ഗോൾഡ് മാനേജിങ്‌ പാർട്‌ണർ രാമന്തളി വടക്കുമ്പാട്ടെ പി.കെ.മൊയ്തു ഹാജി, പാർട്‌ണർമാരായ നിസാർ, സി.എച്ച്.അഷ്റഫ്, കെ.പി.എം.കുഞ്ഞി, ബഷീർ, ഷംസു ഹാജി, സിയാലി എന്നീ ഏഴുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: