എതിരില്ലാത്ത വിജയം എൽ.ഡി.എഫ്. മുന്നേറ്റത്തിന്റെ തെളിവ് -എം.വി.ജയരാജൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ നാമനിർദേശ സമർപ്പണഘട്ടത്തിൽത്തന്നെ 15 വാർഡുകളിൽ എതിരില്ലാതെ വിജയിച്ചത് എൽ.ഡി.എഫ്. മുന്നേറ്റത്തിന്റെ തെളിവാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായാണ് 15 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർഥികളെപ്പോലും കണ്ടെത്താൻ കഴിയാതെ തകർച്ചയിലാണ് -അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: