നാട്ടങ്കത്തിൽ ഇത്തിരി കുടുംബ കാര്യം; ഭാര്യയും ഭർത്താവും സഹോദരങ്ങളും എല്ലാം മത്സര രംഗത്ത്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽ മൂന്ന് പ്രധാന മുന്നണികളിലെയും കുടുംബാംഗങ്ങൾ മത്സരരംഗത്ത്. കുഞ്ഞിമംഗലം പഞ്ചായത്തിൽ 12-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.വി. സതീഷ് കുമാറും പയ്യന്നൂർ ബ്ലോക്ക് കുഞ്ഞിമംഗലം ഡിവിഷൻ സ്ഥാനാർഥിയായി ഭാര്യ കെ.പി. സുജിതയും മത്സരിക്കുന്നു.

ചെറുതാഴം പഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർഥികളായി ഏഴാം വാർഡ് കുളപ്പുറത്ത് കെ.വി. ജലജയും ഒമ്പതാം വാർഡ് മേലതിയടത്ത് ഭർത്താവ് കെ. രാമദാസും മത്സരിക്കുന്നു. ജലജ കഴിഞ്ഞ തിരഞ്ഞെടുപ്പിലും കുളപ്പുറത്ത് മത്സരിച്ചിരുന്നു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ ബി.ജെ.പി. സ്ഥാനാർഥികളായി രണ്ടാം വാർഡ് കണ്ടോന്താറിൽ മംഗലം പദ്മനാഭൻ നമ്പൂതിരിയും മൂന്ന് പാണപ്പുഴയിൽ ഭാര്യ ശ്യാമള മംഗലത്തില്ലവും മത്സരിക്കുന്നു. ശ്യാമള കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതേ വാർഡിൽ സ്ഥാനാർഥിയായിരുന്നു.

കുഞ്ഞിമംഗലം പഞ്ചായത്ത്‌ ബി.ജെ.പി. സ്ഥാനാർഥികളായി വാർഡ്-13 കണ്ടംകുളങ്ങരയിൽ മോഹനൻ കുഞ്ഞിമംഗലവും വാർഡ് -14 വടക്കുമ്പാട് ഭാര്യ രേണുക മോഹനനും മത്സരിക്കുന്നു. പയ്യന്നുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കുന്നരു ഡിവിഷനിലും മോഹനൻ കുഞ്ഞിമംഗലം സ്ഥാനാർഥിയാണ്. ചെറുതാഴം പഞ്ചായത്ത് 11-ാം വാർഡ് പടന്നപ്പുറത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി എം. ശ്രീധരനും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് 11-ാം വാർഡ് തെക്കെക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി സഹോദരൻ പി.വി. സുരേന്ദ്രനും മത്സരിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: