പെട്രോൾ പമ്പിൽ മീറ്റർ ബോക്സിൽ നിന്ന് പുക ഉയർന്നു; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

മൗവ്വഞ്ചേരി പെട്രോൾ പമ്പിൽ മീറ്റർ ബോക്സിൽ നിന്ന് പുക ഉയർന്നു. മൗവ്വഞ്ചേരി പളളിക്കും യു.പി. സ്കൂളിനും സമീപത്തുള്ള പമ്പിൽനിന്ന് ഇന്നലെ രാവിലെയാണ് പുക ഉയരുന്നത് ജോലിക്കാരടെ ശ്രദ്ധയിൽ പെട്ടത്. പെട്രോൾ പമ്പിൽ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ഉപകരണത്തിലെ മീറ്റർ ബോക്സിൽനിന്നാണ് പുക ഉയർന്നത്. സംഭവസമയത്ത് രണ്ട്‌ വനിത ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻതന്നെ ചക്കരക്കല്ല് പോലീസിലും അഗ്നിരക്ഷാവിഭാഗത്തിലും വിളിച്ചറിയിച്ചു.

പരിസരവാസികളും നാട്ടുകാരും ഓടിയെത്തി. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവം അറിഞ്ഞയുടൻ പ്രദേശത്തെ വൈദ്യുതി വിതരണം വിച്ഛേദിച്ചു. പുക ഉയരാനുണ്ടായ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. ജീവനക്കാരും നാട്ടുകാരും പരിസരവാസികളും മറ്റധികൃതരും യഥാസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: