ശിശുരോഗ വിദഗ്ധരുടെ ( ഐ എ പി) സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ കണ്ണൂരിൽ തുടങ്ങും

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി ) 48-) മത് സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ , കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ ആരംഭിക്കും.ആയിരത്തിലധികം ശിശുരോഗ വിദഗ്ധർ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗല്ഭ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.വെള്ളിയാഴ്ച 4 കേന്ദ്രങ്ങളിൽ വച്ച് പ്രായോഗിക ശിൽപശാല നടത്തും. സംസ്ഥാന സമ്മേളന ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ കേരള ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫസർ. എം. കെ. സി .നായർ നിർവഹിക്കും. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ ജനറൽ സെക്രട്ടറി ഡോ. രമേശ് മുഖ്യാതിഥിയായിരിക്കും. ഐ എ പി മുൻ ദേശീയ പ്രസിഡണ്ട് ഡോ.സച്ചിദാനന്ദ കമ്മത്ത് സുവനീർ പ്രകാശനം നിർവഹിക്കും. പ്രൊഫസർ ടി യു സുകുമാരൻ പുസ്തക പ്രകാശനം നിർവഹിക്കും . ഐ എ പി സംസ്ഥാന പ്രസിഡൻറ് ഡോക്ടർ എം.കെ. സന്തോഷ് അധ്യക്ഷൻ ആയിരിക്കും . ആജീവനാന്ത സേവനത്തിനുള്ള പുരസ്കാരങ്ങൾ ഡോ. ഗോപിനാഥ്, ഡോ. വേണുഗോപാൽ, ഡോ. പത്മനാഭൻ, ഡോ. ചന്ദ്രശേഖരൻ എന്നിവർക്ക് സമർപ്പിക്കും.വെള്ളിയാഴ്ച പ്രായോഗിക ശിൽപ്പശാലകൾ നടക്കും .തീവ്രപരിചരണം , നവജാത ശിശു ചികിത്സ , ന്യൂറോളജി മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ , ഗുരുതര രോഗബാധിതരായ കുട്ടികളുടെ പ്രത്യേക ചികിത്സ, ഈ.ഈ. ജി, സി ടി സ്കാൻ എംആർഐ സ്കാൻ പ്രായോഗിക പരിജ്ഞാനം തുടങ്ങിയവ പ്രായോഗിക ശില്പശാലയിൽ പരിശീലനം നൽകും. പോലീസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യമായി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ക്ലിനിക് , കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രണ്ടു വർഷത്തിലധികമായി ആയി സൗജന്യ ചികിത്സ നടത്തിവരുന്നുണ്ട്. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട ബോധവൽക്കരണ ദിനങ്ങളിൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, നഴ്സറികൾ, പൊതുവേദികൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾപരിശീലനപരിപാടിസംഘടിപ്പിക്കുന്നുണ്ട് സംസ്ഥാന സമ്മേളനം ഞായറാഴ്ച ആഴ്ച വൈകിട്ട് 5 മണിക്ക് സമാപിക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: