നാടെങ്ങും നബിദിനാഘോഷം

അയ്യപ്പൻകാവ് പുഴക്കരയിൽ നബിദിന റാലി സംഘടിപ്പിച്ചു

ഇരിട്ടി: അയ്യപ്പൻകാവ് പുഴക്കര ഹിദായത്തുൽ ഇസ്ലാം സഭയുടെ നേത്രത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു.സെയ്ദ് ഫൈസി ഇർഫാനി, ഫൈസൽ ദാരിമി, C ഹാരിസ്, CH മൂസ, അസീസ് തുടങ്ങിയവർ നേത്രത്വം നൽകി.

നണിയൂർ നമ്പ്രം മീലാദ് റാലി സംഘടിപ്പിച്ചു

നണിയൂർ നമ്പ്രം മുനവ്വി റുൽ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ മർഹൂം.ആർ.പി അബ്ദുൾ റഹ്മാൻ ഹാജി നഗറിൽ ലോക പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ) 1440 ജന്മദിനാഘോഷത്തിന്റെ ഭാഗമായി നബിദിന റാലിയിൽ നണിയൂർ നമ്പ്രം മുനവ്വിറുൽ ഇസ്ലാം സംഘം നിവാസികളും,മദ്രസ്സ വിദ്യാർത്ഥികളും ചേർന്ന് 100 ൽ പരം ആളുകൾ പങ്കെടുത്തു

മുഴപ്പിലങ്ങാട് നബിദിനാഘോഷം ആവേശമാക്കി എസ്.എസ്.എഫി.ന്റെ ചുണക്കുട്ടികൾ

മുഴപ്പിലങ്ങാട് : SSF മുല്ലപ്പുറം യൂണിറ്റിലെ പ്രവർത്തകർ പുന്നാര നബി തങ്ങളുടെ 1440 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുല്ലപ്പുറത്തെ എസ്.എസ്.എഫ് പ്രവർത്തകർ സംഘടിപ്പിച്ച ബൈക്ക് റാലി മുല്ലപ്പുറത്തെ എസ്.എസ്.എഫ് നിയന്ത്രകനായ തങ്ങളായിരുന്നു നേതൃത്വം.മുല്ലപ്പുറം പള്ളിയിൽ നിന്ന് ആരംഭിച്ച് എടക്കാട് വരെയായിരുന്നു റാലി.ഈ റാലിയിൽ പ്രമുഖ നേതാക്കളും പങ്കെടുത്തു.

നബിദിനാഘോഷം ആവേശമാക്കി SKSSF മുല്ലപ്പുറം ശാഖ

മുഴപ്പിലങ്ങാട് :ലോക പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ) 1440 ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുല്ലപ്പുറം പള്ളിയിലെ നബിദിന റാലി SKSSF ന്റെ മുല്ലപ്പുറം പ്രവർത്തകരും,മദ്രസ്സ വിദ്യാർത്ഥികളും ചേർന്ന് 100 ൽ പരം ആളുകൾ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: