കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുപേർ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഇരിട്ടി : കാഞ്ഞിരോട് സ്വകാര്യബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. രണ്ടുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരിട്ടി വള്ളിയാട് ചെറുവോട് സ്വദേശി സ്വദേശി ശ്രീനിവാസിൽ കൂനൻ ബാലകൃഷ്ണൻ (47 ), ബാലകൃഷ്ണന്റെ ഭാര്യാ മാതാവ് ബാലുശ്ശേരി ലക്ഷ്മി (55 ) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ ത്രിലജ (34 ), മകൾ അഭിന (12 ) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ത്രിലജയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും അഭിനയെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ മട്ടന്നൂർ – കണ്ണൂർ റോഡിൽ കാഞ്ഞിരോട് വെച്ചായിരുന്നു അപകടം. കണ്ണൂരിലേക്കു ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ബാലകൃഷ്ണനും കുടുംബവും. ബാലകൃഷ്ണനോടിച്ച ഓട്ടോ കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്കു വരികയായിരുന്ന ഭഗവതി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ യഥാത്ഥത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ലക്ഷ്മി എ കെ ജി ആശുപത്രിയിൽ വെച്ചും ബാലകൃഷ്ണൻ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ അഭിന കീഴൂർ വി യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കീഴൂർകുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി യായിരുന്ന ബാലകൃഷ്ണൻ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കീഴൂർ കുന്ന് വാർഡിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പരേതനായ പൈതലിന്റെയും പൈതലിന്റെയും ലക്ഷ്മിയുടെയും മകനാണ് മരിച്ച ബാലകൃഷ്ണൻ. മകൻ അഭിനവ്. സഹോദരങ്ങൾ : ദിനേശൻ, സുജിത്ത്, സുമേഷ്, ശ്യാമള, സാവിത്രി, സീന.

ചെറുവോട്ടെ എടക്കാടൻ രവീന്ദ്രന്റെ ഭാര്യയാണ് മരിച്ച ലക്ഷ്മി. മക്കൾ : ത്രിലജ, മഹേഷ് (യു പി ), പുഷ്പ.

ബാലകൃഷ്ണന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലും ലക്ഷ്മിയുടേത് എ കെ ജി ആശുപത്രിമോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിൽ എത്തിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: