കണ്ണൂർ: കെ.എൽ.സി.എ കൺവെൻഷൻ നടത്തി

കണ്ണൂർ: ആത്മീയതയിലും സാമൂഹ്യ പ്രതിബദ്ധതയിലും അടിയുറച്ച പ്രവർത്തനങ്ങൾക്ക് കെ.എൽ.സി എ നേതാക്കൾ സന്നദ്ധരാകണമെന്ന് ‘കേരള ലാറ്റിൻ അസോസിയേഷൻ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തിഡ്രൽ കൺവെൻഷൻ ഉ​ദ്ഘാടനം ചെയ്തു. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാന പ്രകാരം ആഗോള കത്തോലിക്ക സഭ പാവങ്ങളുടെ ദിനമായി ആചരിക്കുന്ന ഇന്നേ ദിനത്തിൽ സമൂഹത്തിലെ പാവപ്പെട്ടവരും കഷ്ടത അനുഭവിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനാവശ്യമായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനാവശ്യമായ നടപടികൾ കെ.എൽ.സി.എ എറ്റെടുത്ത് നടത്തണമെന്ന് സണ്ണി ജോസഫ് സംസാരിച്ചു.

കെ.എൽ.സി.എ കത്തിഡ്രൽ യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രസിഡണ്ട് രതീഷ് ആൻറണി ആമുഖ പ്രഭാഷണം നടത്തി. കത്തിഡ്രൽ വികാരി മോൺ. ആന്റണി പയസ് അനുഗ്രഹഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് ആന്റണി നെറോണ സമുദായ മുന്നേറ്റ സന്ദേശം നൽകി. സർദാർ ചന്ദ്രോത്ത് ട്രസ്റ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ മാസ്റ്റർ വിഷയാവതരണം നടത്തി. മോഹനൻ എം.എ വിദ്യാഭ്യാസ പ്രൊജക്റ്റ് അവതരിപ്പിച്ചു.

സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നീന്തൽ പരീശീലനം പൂർത്തിയാക്കിയ അൻപതോളം കുട്ടികൾക്ക് ഫയർ & റെസ്ക്യൂ സർവീസ് കാസർക്കോട് ജില്ല അസി. ഡിവിഷനൽ ഓഫീസർ ബി. രാജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . ഫ്രാൻസിസ് കുരിയപ്പിള്ളി, ഗോഡ് സൺ ഡിക്രൂസ്, ആൽഫ്രഡ് സെൽവരാജ്, ബെന്നി പീറ്റർ, റിനേഷ് ആന്റണി ,ബെന്നറ്റ് മരിയൻ, റാഫേൽ ഷാജി, ജോസ് പ്രകാശ് ,ഷീജ ഗിൽബർട്ട്, സീമ ക്ലിറ്റ്സ്, റീജ സ്റ്റീഫൻ എന്നിവർ സംസരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: