കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിഹാജി, ഉളിയം, കൊയ്കസിൽ, നാരങ്ങാതോടിന്റെ പരിസര പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളിൽ ഒക്ടോബർ 21ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കക്കറ, കക്കറ ടവർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഒക്ടോബർ 21ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോളിൻ മൂല ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടോബർ 21ന് രാവിലെ എട്ട് മണി മുതൽ 11 വരെയും ചാപ്പ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ രണ്ട് വരെയും തണ്ടപ്പുറം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 7.30 മുതൽ 11 മണി വരെയും തരിയേരി ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ 1.30 വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പന്നിയോട്ടുമൂല, വാസുപീടിക, അഡൂർ, അഞ്ചാംപീടിക എന്നിവിടങ്ങളിൽ ഒക്ടോബർ 21ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വായാട്ടുപറമ്പ് കവല, വായാട്ടുപറമ്പ് പള്ളി, വായാട്ടുപറമ്പ് ഐഡിയ, പി എം ജെ, വായാട്ടുപറമ്പ് ഗ്രോട്ടോ, റാഫെയെല്ല, ബാലപുരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഒക്ടോബർ 21ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയും ആനക്കുഴി, ചീത്തപ്പാറ, മണ്ണാംകുണ്ട്, കണിയഞ്ചൽ, വെള്ളാട് എം ഐ, കാവുംകൊടി, ദാരപ്പൻ കുന്ന്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.