കണ്ണൂരിൽ ഇലക്ട്രോണിക്സ് കട കത്തി നശിച്ചു

കണ്ണൂർ .കണ്ണൂരിൽ ഇലക്ട്രോണിക്സ് കട കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. പഴയ ബസ് സ്റ്റാൻ്റിന് സമീപം കോളേജ് ഓഫ് കൊമേഴ്സി നടുത്തായി പ്രവർത്തിക്കുന്ന രാജസ്ഥാൻ സ്വദേശികൾ നടത്തുന്ന മൂന്ന് ഷട്ടർ മുറികളിലായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. രാജസ്ഥാൻ സ്വദേശി ശ്രീ രമേഷിൻ്റെ ഉടമസ്ഥതയിലുള്ള മഹാദേവ് മാർക്കറ്റിംഗ് ഇലക്ട്രോണിക്സ് ആൻ്റ് ടോയിസ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ പടർന്നതോടെനാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് മൂന്ന് യൂണിറ്റും കൂത്തുപറമ്പിൽ നിന്ന് ഒരു യൂണിറ്റും ഫയർ എഞ്ചിൻ എത്തിച്ചാണ് അഗ്നി രക്ഷാ സേന രണ്ടര മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീയണച്ചത്.
തീ പിടുത്തത്തിൽ ഷോറുമിലെ മുഴുവൻ സാധനങ്ങളും സാമഗ്രികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ടൗൺ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: