വിവാഹ വാഗ്ദാനം നൽകി 130 പവൻ തട്ടിയെടുത്തു.


മഞ്ചേശ്വരം : പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയുവതി യിൽ നിന്ന് പല തവണകളായി ഭീഷണിപ്പെടുത്തി 130 പവനോളം ആഭരണങ്ങൾ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മഞ്ചേശ്വരം പൈ വെളിഗെ ബായിക്കട്ട സ്വദേശിനിയായ 22 കാരിയുടെ പരാതിയിലാണ് ഉപ്പള സ്വദേശിയായ കാമുകനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞആഗസ്ത് 10 ന് നാല് വളയും രണ്ട് മാല യും യുവതിയിൽ നിന്ന് കൈപറ്റിയ യുവ കാമുകൻ പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി ആറ് മാലയും 14 വളയും ആറ് കാൽ ചെയിനും ഉൾപ്പെടെ 130 പവനോളം തട്ടിയെടുക്കുകയായിരുന്നു. സ്വർണ്ണാഭരണങ്ങൾ വീട്ടിൽ നിന്നും അപ്രത്യക്ഷമായതോടെയാണ് വീട്ടുകാർ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.തുടർന്ന് പോലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ ഉപ്പളയിലെ അജ്മൽ, സുഹൃത്ത് ആരിഫ് എന്നിവർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: