ഇൻഡോർ വേൾഡ് കപ്പ് ക്രിക്കറ്റ്: ഇന്ത്യയെ പ്രതിനിധീകരിച്ച മൊഹ്സിൻ നടമ്മലിനും നംഷീദ് വായപ്പറത്തിനും കണ്ണൂർ ടെന്നീസ് ബോൾ& ക്രിക്കറ്റ് കൂട്ടായ്മയുടെ ആദരം

കണ്ണൂർ: ഈ മാസം ഓസ്ട്രേലിയയിൽ വെച്ചു നടന്ന ഇൻഡോർ വേൾഡ് കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മൊഹ്സിൻ നടമ്മലിനെയും നംഷീദ് വായപ്പറത്തിനെയും കണ്ണൂർ ടെന്നീസ് ബോൾ& ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ മൻസൂർ ടോസ് അധ്യക്ഷനായി. അർഷാദ്, നിഷാദ് എന്നിവർ ഇരുവരെയും പൊന്നാടയണിയിച്ചു. ഭരത്, സനിത്ത് എന്നിവർ മൊമെന്റോയും സർഫാസ്, അഫ്നാസ് എന്നിവർ ക്യാഷ് പ്രൈസും കൈമാറി. പ്രസ്തുത പരിപാടിയിൽ ഷബീർ സ്വാഗതവും, മുഹമ്മദ് നന്ദിയും പറഞ്ഞു.
