ആയുർവേദ ദിനാചരണം ജില്ലാതല ഉദ്ഘാടനം 23ന്

ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏഴാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 23ന് രാവിലെ 10 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കും.
ഇതിന് മുന്നോടിയായി 22ന് വൈകീട്ട് 3.30ന് കലക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ നഗരംചുറ്റി കെ എസ് ആർ ടി സി ഡിപ്പോ പരിസരത്ത് സമാപിക്കും. ഔഷധ സസ്യപ്രദർശനം, സൗജന്യ ഔഷധസസ്യ വിതരണം, ഹെൽത്തി ഫുഡ് എക്സിബിഷൻ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
23ന് രാവിലെ 11 മണിക്ക് മഹാത്മമന്ദിരത്തിൽ ‘ആരോഗ്യം’ എന്ന വിഷയത്തിൽ യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരവും ‘ആയുർവേദം സ്വന്തം ജീവിതത്തിൽ’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും സംഘടിപ്പിക്കും. ഉപന്യാസ രചനയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 150 വാക്കുകളിൽ കവിയാത്ത സ്വന്തം രചനകൾ ഒക്ടോബർ 21ന് മുമ്പ് ജില്ലാ മെഡിക്കൽ ഓഫീസ് (ഐ എസ് എം), കണ്ണൂർ നാഷണൽ ആയുഷ് മിഷൻ ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ട് എത്തിക്കുകയോ drdipti24@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കുകയോ വേണം. പൊതുജന വിഭാഗത്തിൽ ‘എന്റെ വീട്ടിലെ ഔഷധസസ്യങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന വീഡിയോ മത്സരത്തിൽ പങ്കെടുക്കാൻ ഒക്ടോബർ 20നകം 8921171194, 7559865836 എന്നീ നമ്പറുകളിൽ വീഡിയോ അയക്കണം. ‘എന്റെ വീട്ടിലെ ഔഷധ സസ്യങ്ങൾ’ എന്ന വിഷയത്തിൽ നടത്തുന്ന ഷോർട്ട് വീഡിയോ മത്സരത്തിൽ പങ്കെടുക്കാൻ 7559865836, 8921171194 എന്നീ വാട്സ് അപ്പ് നമ്പറുകളിൽ 21ന് രാത്രി എട്ട് മണിക്കകം അയക്കണം. ഫോൺ: 9446564345

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: