എഫ്.എൻ.പി.ഒ.
“കൈത്താങ്ങ് ” വിതരണം ചെയ്തു.

കണ്ണൂർ: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തപാൽ ജീവനക്കാർക്കുള്ള ചികിത്സ സഹായമായ “കൈത്താങ്ങ് ” വിതരണവും സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പും നൽകി. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കരിപ്പാൽ സുരേന്ദ്രൻ അധ്യക്ഷനായി.എഫ്.എൻ.പി.ഒ.സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി.എം.പി.സുധാകരൻ നായർ സ്മാരക എൻഡോവ്മെന്റും പത്താം ക്ലാസ്സ്,പ്ലസ് ടു ഉന്നത വിജയി കൾക്കുള്ള സമ്മാനദാനവും കെ.വി.സുധീർ കുമാർ നിർവ്വഹിച്ചു. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ,ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,വി.പി.ചന്ദ്രപ്രകാശ്, പി.വി.രാമകൃഷ്ണൻ,ദിനു മൊട്ടമ്മൽ,ഇ.മനോജ് കുമാർ,കെ.വി.വേണുഗോപാലൻ, കെ.സി.പരിമള എന്നിവർ പ്രസംഗിച്ചു.ആർ.രാഘവൻ നായർ,എ.വി.സുബ്രഹ്മണ്യൻ,കെ.പി.ബഷീർ,കെ.ഹരീന്ദ്രനാഥൻ,ശ്രീധരൻ കപ്പള്ളി,കെ.ഭാസ്കരൻ എന്നിവർ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി.