പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

2 / 100

ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയില്‍ നിര്‍മ്മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.
പഴയങ്ങാടി ബോട്ട് ടെര്‍മിനലിന് 3 കോടി രൂപയാണ്  സംസ്ഥാന സര്‍ക്കാര്‍  അനുവദിച്ചത്.  100 മീറ്റര്‍ നീളവും  40 മീറ്ററില്‍ നടപ്പാതയും, 60 മീറ്ററില്‍ 4 ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെര്‍മിനലിനുണ്ട്.  ഇതോടൊപ്പം സോളര്‍ ലൈറ്റുകള്‍, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്.  കരിങ്കല്‍ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയില്‍ നിര്‍മ്മിച്ച മേല്‍ കൂരയും ശ്രദ്ധേയമാണ്. ബോട്ട് ടെര്‍മിനലിന്റെ കവാടത്തിലേക്കുള്ള റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചു.  സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയില്‍ ബോട്ടിംഗ് നടത്തുന്നതിനും ഈ പദ്ധതിയിലൂടെ  സാധ്യമാകും.മലനാട് റിവര്‍ ക്രൂയിസ് ടൂറിസം രണ്ടാം ഘട്ട പദ്ധതിയില്‍ കല്യാശ്ശേരിയില്‍  മംഗലശ്ശേരി ,കോട്ടക്കീല്‍പ്പാലം, താവം, പയങ്ങോട്, മുട്ടില്‍, വാടിക്കല്‍, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, മടക്കര എന്നിവിടങ്ങളില്‍ മിനി ബോട്ട് ടെര്‍മിനലും, മാട്ടൂല്‍ തെക്കുമ്പാട് ബോട്ട് ടെര്‍മിനലും പട്ടുവം  മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡിലും നടപ്പാതയും നിര്‍മ്മിക്കും. സ്വദേശി ദര്‍ശന്‍ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഘട്ട വികസനം. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.
ഇതോടെ ജല ടൂറിസത്തിന്റെ പ്രധാന ഹബായി പഴയങ്ങാടി മാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: