പാലത്തായി പീഡന കേസ്: പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി

പാലത്തായി പീഡന കേസിൽ അന്വേഷണത്തിനായി പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോഴുള്ള അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുത് എന്നും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.
ഉത്തരവ് പ്രകാരം അടുത്ത രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം. കോടതിയില്‍ സമര്‍പ്പിച്ച പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് ഈ ഉത്തരവ്. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം പുതിയ അന്വേഷണ സംഘം വേണമെന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല. ഇപ്പോഴുള്ള സംഘത്തിലെ ഐജി ശ്രീജിത്തിനെ മാറ്റി മേൽനോട്ട ചുമതല ഐജി റാങ്കിലുള്ള മറ്റൊരു ഓഫീസർക്ക് കൈമാറണം.
അതേസമയം കേസ് ഏത് ടീം അന്വേഷിക്കുന്നതിലും എതിർപ്പില്ലെന്നായിരുന്നു സർക്കാർ നിലപാട്. മാത്രമല്ല, ഇരയ്ക്കൊപ്പമാണ് തങ്ങളെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: