ജില്ലാ ക്രിക്കറ്റ് ടീം :കണ്ണാടിപറമ്പ് സ്വദേശി തേജസ് വിവേക് നായകൻ

കണ്ണാടിപറമ്പിനു അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച് കാസർകോട് നടക്കുന്ന 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ ക്രിക്കറ്റ് മത്സരത്തിൽ ജില്ലാ ടീമിനെ നയിക്കുന്നത് കണ്ണാടി പറമ്പിലെ തേജസ് വിവേക് . സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ എട്ടാം തരം വിദ്യാർത്ഥിയാണ് തേജസ് വിവേക്

തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അണ്ടർ 14 ൽ കളിക്കുന്നത് .അതുപോലെതന്നെ ഈ വർഷം നടന്ന അണ്ടർ 16 ഡിസ്റ്റിക്കിൽ നോർത്ത്സോണിലെ കൂടുതൽ വിക്കറ്റ് എടുത്തത് തേജസ് ആയിരുന്നു ആറു മാച്ചിൽ 10 ഇന്നിഗ്‌സിൽ 35 വിക്കറ്റ് എടുത്തിരുന്നു .ഇന്നു നടന്ന മത്സരത്തിൽ7 ഓവറിൽ 4 മെയ്ഡനടക്കം 5 റൺസ് മാത്രം വിട്ട് കൊടുത്ത് 5 വിക്കറ്റ് എടുത്തിരുന്നു . ഇന്നലത്തെ മാച്ചിൽ 53 റൺസും രണ്ടു വിക്കറ്റും നേടിയിരുന്നു മികച്ച ഓൾറൗണ്ടറുമാണ് തേജസ് വിവേക്.

ടീം അംഗങ്ങൾ: തേജസ് വിവേക് (ക്യാപ്റ്റൻ)വിഷാൽ ആദിത്യ (വൈസ് ക്യാപ്റ്റൻ), ഇ.സി.അഭിനന്ദ്, എ.സിദ്ധാർഥൻ, പി.പ്രഥം, മുഹമ്മദ് നാസിൽ നിസാർ, വി.മനു, സംഗീത് സാഗർ, എസ്.കാർത്തിക്, അയ്മാൻ അബ്ദുള്ള, അർമാൻ ഹക്കീം, അമീർഷ അസ്ലം, എ.പാരിജത്ത്, ദേവേഷ് ഗോവിന്ദ്. കോച്ച്: ദിജു ദാസ്. മാനേജർ: പി.ബാബുരാജ്.

✍️ അനീസ് കണ്ണാടിപറമ്പ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: