കണ്ണൂർ: ചെങ്കൽ വ്യവസായ മേഖലയിലെ തൊഴിൽതർക്കം ഒത്തുതീർന്നു

കണ്ണൂർ: ജില്ലയിലെ ചെങ്കൽ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച്

കണ്ണൂർ ജില്ലാ ചെങ്കൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) യൂണിയൻ ഉന്നയിച്ച തർക്കം ജില്ലാ ലേബർ ഓഫീസർ ടി വി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. വ്യവസ്ഥയനുസരിച്ച് തൊഴിലാളികൾക്ക് തൊഴിൽ സ്ഥലത്ത് എല്ലാവിധത്തിലുള്ള സംരക്ഷണവും നൽകും. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ (ഹെൽമെറ്റ്, ഷൂ, ഗ്ലൗസ്, മാസ്‌ക്, കണ്ണട എന്നിവ) നൽകുന്നതിനും ചർച്ചയിൽ ധാരണയായി. തൊഴിലാളികളുടെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. മെഷീൻ കല്ല് വലിക്കുന്ന ഹെൽപ്പർമാർക്ക് പ്രതിദിനം കുറഞ്ഞ കൂലി 1,000 രൂപ നൽകുന്നതിനും പണകളിൽ മൂന്നു തൊഴിലാളികൾക്ക് പകരം നാല് തൊഴിലാളികളെ നിയോഗിക്കുന്നതിനും തീരുമാനമായി. ഇതേ തുടർന്ന് സി.ഐ.ടി.യു യൂണിയൻ നടത്താൻ തീരുമാനിച്ച സമരത്തിൽ നിന്നും പിൻമാറി. പ്രശ്‌നങ്ങൾ ഉണ്ടായാൽ സമവായത്തിലൂടെ പരിഹരിക്കുവാനും ജില്ലാ ലേബർ ഓഫീസർ നിർദ്ദേശിച്ചു. ചർച്ചയിൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പി തമ്പാൻ, ജോസ് നടപ്പുറം, കെ മണികണ്ഠൻ, പി ബാലൻ എന്നിവരും സി ഐ ടി യു യൂണിയനെ പ്രതിനിധീകരിച്ച് കെ പി ബാലകൃഷ്ണൻ, കെ പി രാജൻ, അരക്കൻ ബാലൻ, ടി ആർ നാരായണൻ, പി സി വിനോദൻ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: