ഇരുമുടിക്കെട്ടുമായി എത്തിയ 52 വയസ്സുകാരിയെ പ്രതിഷേധകര് തടയാന് ശ്രമിച്ചു

സന്നിധാനം: ശബരിമല ദര്ശനത്തിനായി എത്തിയ 52 വയസ്സുകാരിയെ പ്രതിഷേധകര് തടഞ്ഞു .എന്നാല് പോലീസിന്റെ

സംരക്ഷണയില് അവര് മല ചവിട്ടുകയും ചെയ്തു. 50 വയസ്സില് താഴെയാണെന്ന സംശയത്തെ തുടര്ന്നാണ് നടപന്തലില് വച്ച് ഇവര്ക്കെതിരെ പ്രതിഷേധം ശക്തമായത് . തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് അയ്യപ്പ ദര്ശനത്തിനായി ശബരിമലയില് എത്തിയത് .പ്രതിഷേധക്കാര് പ്രായം തെളിയിക്കുന്ന രേഖകള് ആവശ്യപ്പെടുകയും ചെയ്തിരുന്നു .എന്നാല് ഇവര് പൊലീസിന് പ്രായം തെളിയിക്കുന്ന രേഖകള് കാണിക്കുകയും ചെയ്തു. രണ്ടാമത്തെ തവണയാണ് ഇവര് അയ്യപ്പ ദര്ശനത്തിനായി എത്തിയിരിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: