60 പേരുടെ മരണത്തിനിരയാക്കിയ ട്രെയിന് അപകടം; ലോക്കോപൈലറ്റിന്റെ വിശദീകരണം ഇങ്ങനെ

പഞ്ചാബ്: ദസറ ആഘോഷത്തിനിടെ ട്രെയിന് തട്ടി ആളുകള് മരിച്ച സംഭവത്തില് വിശദീകരണവുമായി ലോക്കോപൈലറ്റ്. അപകടം ഉണ്ടായതിന് തൊട്ടുടത്ത

നിമിഷം അടുത്ത റെയില്വെ സ്റ്റേഷനിലെ സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി. രണ്ട് ട്രെയിനുകള് ആള്ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയെന്ന സൂചനകള് നിലനില്ക്കെയാണ് വിശദീകരണം.
ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയില് ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിന് ഇടിച്ചു കയറുകയായിരുന്നു. അമൃത്സറിനടുത്ത് ജോധ ഫടക് മേഖലയില് ചൗര ബസാറിലാണ് ദുരന്തം. വൈകീട്ട് 7 മണിക്ക് പഠാന്കോട്ടില് നിന്ന് അമൃത്സറിലേയ്ക്ക് വരികയായിരുന്ന ജലന്തര് എക്സ്പ്രസാണ് അപകടത്തിന് കാരണമായത്.
അപകടത്തിന് ശേഷം ട്രെയിന് സര്വ്വീസ് നിര്ത്തിവച്ചതായും ലോക്കോപൈലറ്റ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: